കോട്ടയം: പ്രസ് ക്ലബിലെ സ്കൂള്‍ ഓഫ് ജേര്‍ണലിസം ആന്‍ഡ് വിഷ്വല്‍ കമ്യൂണിക്കേഷന്‍ 2006-07 ബാച്ച് വിദ്യാര്‍ഥി സംഗമം റീ യൂണിയന്- 2026 കോട്ടയം പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ചു.
സ്വാഗത സംഘം കോ-ഓര്‍ഡിനേറ്റര്‍ പി.എ. മുഹമ്മദ് റസലി അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഓഫ് ജേര്‍ണലിസം ആന്‍ഡ് വിഷ്വല്‍ കമ്യൂണിക്കേഷന്‍ കോഴ്സ് ഡയറക്ടര്‍ തേക്കിന്‍കാട് ജോസഫ് ഉദ്ഘാടനം ചെയ്തു. തേക്കിന്‍കാട് ജോസഫിനെ ആദരിച്ചു.
സംഗമത്തില്‍ പൂര്‍വ വിദ്യാര്‍ഥിയും ജനയുഗം ബ്യൂറോ ചീഫുമായിരുന്ന പി.എസ്. രശ്മി അനുസ്മരണവും നടന്നു. ജുവല്‍ ആന്‍ ബേബി, രശ്മി അനുസ്മരണം നടത്തി. രാജേഷ് കെ. കൃഷ്ണന്, അലക്സ് മാത്യു എന്നിവർ പ്രസംഗിച്ചു.